തിരുവനന്തപുരം : സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിലവിൽ ക്ഷേത്രത്തിലെ സ്ഥിതി സ്‌ഫോടനാത്മകമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ നിന്നുള്ള സിപിഐഎം-ആര്‍എസ്എസ് ചാവേറുകളെ ശബരിമലയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ആക്രമണം ആസൂത്രണം ചെയ്യാനാണ് അമിത്ഷാ കേരളത്തില്‍ വന്നതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.