ശ്രീനഗര്‍ : ജമ്മു കശ്മീരിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ സാഫ്നഗരിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദിന് ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ നുഴഞ്ഞുകയറിയെന്ന വിവരത്തെത്തുടര്‍ന്ന് ഖുദ്പോരാ മേഖലയില്‍ തുടങ്ങിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. മുഹമ്മദ് ഇദ്രിസ് സുല്‍ത്താന്‍, അമീര്‍ ഹുസൈന് റാത്തര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. മുഹമ്മദ് ഇദ്രിസ് മുമ്പ് സൈനികനായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നത്.