കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരന്‍. അറസ്റ്റ് ചെയ്താല്‍ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.