മലയാളത്തിലെ മുന്‍കാല നായകനടി ദിവ്യാ ഉണ്ണിയുടെ വിവാഹജീവിതം തകര്‍ത്തത് ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖറുമായുള്ള ഈഗോ ക്ലാഷ് എന്ന് റിപ്പോര്‍ട്ട്. നൃത്ത വിദ്യാലയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദിവ്യാ ഉണ്ണി തിരക്കിലായിരുന്നു. ഡോ. സുധീറിന് ഇതിനോട് യോജിപ്പില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ നാല് നൃത്തവിദ്യാലയങ്ങളാണ് ദിവ്യാ ഉണ്ണി നടത്തിയിരുന്നത്. നൃത്ത വിദ്യാലയത്തിലെ തിരക്കുകള്‍ മാറ്റിവയ്ക്കാനും സ്കൂളുകള്‍ അടച്ചു പുട്ടാനും സുധീര്‍ നിര്‍ദ്ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. എന്നാല്‍ നൃത്ത വിദ്യാലയങ്ങള്‍ അടച്ചു പുട്ടണമെന്ന നിര്‍ദ്ദേശത്തോട് ദിവ്യയ്ക്ക് യോജിക്കാനായില്ല. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.കൊച്ചിയില്‍ തിരിച്ചെത്തിയ ദിവ്യാ ഉണ്ണി ഇനി മക്കളുമായുള്ള ജീവിതത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അഭിനയ രംഗത്തേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്.
Home ARTS & MOVIES ENTERTAINMENT നടി ദിവ്യാ ഉണ്ണിയുടെ ദാമ്പത്യം തകരാന്‍ കാരണം ഭര്‍ത്താവുമായുള്ള ഈഗോ ക്ലാഷ്