റിയാദ്: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട മലയാളി നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി. ദില്ലിയില്‍ നിന്നുള്ള യാത്രാചെലവ് സ്വയം വഹിക്കണമെന്ന് അധികൃതര്‍ പറഞ്ഞതോടെയാണ് ഷബീര്‍ എന്ന മലയാളി യാത്ര റദ്ദാക്കിയത്. ദില്ലിയില്‍നിന്ന് കേരളത്തിലേക്ക് പോകാന്‍ പണമില്ലാത്തതിനാല്‍ ടിക്കറ്റ് റദ്ദാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഷബീര്‍ പറയുന്നുണ്ട്. കേരള സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്ന് യാത്ര റദ്ദാക്കിയ ഷബീര്‍ പറഞ്ഞു. ദില്ലി വരെ എത്തിക്കുന്നത് സൗദി സര്‍ക്കാരിന്റെ ചിലവിലാണ്. എന്നാല്‍ നോര്‍ക്കയോ സര്‍ക്കാര്‍ പ്രതിനിധികളോ ഇതുവരെ മലയാളികളെ ബന്ധപ്പെട്ടിട്ടില്ലെന്നും ഷബീര്‍ ആരോപിക്കുന്നു. നാളെ മടങ്ങുന്ന ഒമ്പത് അംഗ സംഘത്തില്‍ രണ്ടു മലയാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളാണ് ഷബീര്‍. എന്നാല്‍ പണമില്ലാത്തതിനാല്‍ യാത്ര റദ്ദാക്കി സൗദിയില്‍ തന്നെ തുടരാനാണ് ഷബീറിന്റെ തീരുമാനം.