ആലപ്പുഴ: ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങര ദേശീയപാതയില്‍ വാഹനാപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ കിരണ്‍ ആണ് മരിച്ചത്. ബൈക്ക് മിനിലോറിയുമായി ഇടിച്ച് കത്തുകയായിരുന്നു. കിരണിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹപാഠിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.