ബെയ്ജിംഗ് : ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിത സിംഗിള്‍സില്‍ പി.വി. സിന്ധുവും പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്തും സിന്ധുവും ക്വാര്‍ട്ടറിൽ കടന്നു. നേരിട്ടുള്ള ഗെയിമില്‍ തായ്ലന്‍ഡിന്റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനെ കീഴടക്കിയാണ് സിന്ധു ക്വാര്‍ട്ടറിൽ കടന്നത്. സ്കോര്‍: 21-12, 21-15.
ഇന്തോനേഷ്യയുടെ ടോമി സുഗ്യാര്ത്തോയെ പരാജയപെടുത്തിയായിരുന്നു ശ്രീകാന്തിന്റെ മുന്നേറ്റം. ആദ്യ ഗെയിം 10-21 നഷ്ടമായ ശ്രീകാന്ത് 21-9, 21-9നാണ് ടോമിയെ കീഴടക്കിയത്.