തിരുവനന്തപുരം : കേരളത്തിനെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവിറ്റുകൊട്ടയിലായിരിക്കുമെന്ന് മുഖ്യമന്ത്രി. ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ചുളള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായപ്പോള്‍ എതിര്ത്തവരുണ്ട്. ക്ഷേത്രം അടച്ചിട്ട് ഇത് സാധ്യമാക്കാതിരിക്കാന്‍ ശ്രമിച്ചവരുണ്ട്.
സാമൂഹ്യമുന്നേറ്റത്തിന്റെ പതാക വാഹകരുടെ പേര് ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതപ്പെടും. മറിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ചവറ്റുകൊട്ടയില്‍ പ്രതിഷ്ഠിക്കപ്പെടുമെന്നും പിണറായി വിജയന് പറഞ്ഞു. സാമൂഹ്യ മുന്നേറ്റത്തിനൊപ്പം നില്ക്കുന്ന പക്ഷം തെരഞ്ഞെടുത്തില്ലെങ്കില്‍ ഭാവിതലമുറ നമ്മെ കുറ്റക്കാരെന്നു വിധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.