കൊട്ടാരക്കര : കൊട്ടാരക്കരയിലെ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം . പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത് .വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം . കരയോഗമന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരം അക്രമികള്‍ പിഴുതുമാറ്റുകയും കൊടി നശിപ്പിക്കുകയും ചെയ്തു . രാവിലെ നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് എന്‍.എസ്.എസ് ഭാരവാഹികളെ അറിയിക്കുകയായിരുന്നു .