ശബരിമലയില്‍ എല്ലാ സാഹചര്യങ്ങളും നേരിടാന്‍ തയ്യാറെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

220

പത്തനംതിട്ട : ശബരിമലയില്‍ എല്ലാ സാഹചര്യങ്ങളും നേരിടാന്‍ തയ്യാറെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രാത്രി ആരെയും താമസിക്കാന്‍ അനുവദിക്കില്ലെന്നും നട അടച്ചുകഴിഞ്ഞാല്‍ ഭക്തരെ സന്നിധാനത്ത് നിന്ന് തിരിച്ചിറക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലയ്ക്കലില്‍ പോലീസിന്റെ ഉന്നതല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്ത് പോലീസിനും പുരോഹിതന്മാര്‍ക്കും മാത്രമേ തങ്ങാന്‍ അനുവാദമുണ്ടാകുകയുള്ളൂ. 700 സ്ത്രീകളാണ് ദര്‍ശനം നടത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചുവെന്നും ഡിജിപി പറഞ്ഞു.

NO COMMENTS