തിരുവനന്തപുരം : ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നു തന്നെ മടക്കി അയക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ വഴിനീളെ പ്രതിഷേധം ഉണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ദേവസ്വം ബോർഡ് സാവകാശം നൽകാൻ തീരുമാനിച്ച നിലയ്ക്ക് ജനുവരി 22 വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. യുവതികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചാൽ വരുന്ന 66 ദിവസവും ശബരിമലയ്ക്ക് കാവൽ നിൽക്കുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.