ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ വലഞ്ഞ് ഭക്തര്‍

204

ശബരിമല : ശബരിമലയിലെ പൊലീസ് നിയന്ത്രണത്തെ തുടര്‍ന്ന് രാത്രി മലയിറങ്ങേണ്ടി വന്നത് അയ്യായിരത്തോളം പേര്‍ക്ക്. വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് തങ്ങുവാനായി വിരിവെക്കാന്‍ ശ്രമിച്ച അയ്യപ്പ ഭക്തരെയെല്ലാം പൊലീസ് സന്നിധാനത്ത് നിന്നും തിരിച്ചിറക്കി. നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തവരെ സന്നിധാനത്ത് രാത്രി തങ്ങാന്‍ പൊലീസ് അനുവദിച്ചു. ബോധപൂര്‍വം സന്നിധാനത്ത് തങ്ങാന്‍ ശ്രമിച്ചവരും, നിയന്ത്രണം അറിയാതെ എത്തിയവരേയും പൊലീസ് തിരിച്ചയച്ചു.

ശബരിമലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയിലാണ് രാത്രി സന്നിധാനത്തേക്ക് ആരെയും കടത്തി വിടാതിരുന്നത്.
പൊലീസ് നിയന്ത്രണത്തെ തുടര്‍ന്ന് രാത്രി തിരിച്ചിറങ്ങേണ്ടി വന്നവര്‍ ബസ് കിട്ടാതെ ബുദ്ധിമുട്ടി. പമ്ബയിലും അയ്യപ്പ ഭക്തര്‍ക്ക് തങ്ങാനുള്ള സൗകര്യം ഇല്ല. നെയ്‌ത്തേങ്ങ പൊട്ടിച്ചവരേയും തിരിച്ചിറക്കിയതായി ആരോപണം ഉണ്ട്. പമ്ബയില്‍ എത്തുന്നവരെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ സന്നിധാനത്തേക്ക് കയറ്റി വിടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്

NO COMMENTS