മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയെ ശാസിച്ചെന്ന തരത്തില്‍ വന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ബിസിസിഐ. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. ആരാധകനോട് രാജ്യം വിട്ടു പോകാൻ പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങളോടും ആരാധകരോടും കൂടുതല്‍ ശ്രദ്ധയോടെയും എളിമയോടെയും വിനയത്തോടെയും പെരുമാറണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി കോഹ്ലിയോട് ആവശ്യപ്പെട്ടതായായിരുന്നു റിപ്പോര്‍ട്ട്.