തിരുവനന്തപുരം : ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.