പത്തനംതിട്ട : ശബരിമലയിൽ ഇന്നലെ അറസ്റ്റിലായ 69 പേരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. പത്തനംതിട്ട മുൻസിഫ് കോടതിയുടേതാണ് നടപടി. ഇന്നലെ രാത്രിയാണ് വലിയനടപ്പന്തലിൽ ശരണം വിളിച്ച് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. ഇവരുടെ ജാമ്യാപേക്ഷ ഈ മാസം 21ന് പരിഗണിക്കും.