മലാപ്പറമ്പ് സ്കൂള്‍ സർക്കാർ ഏറ്റെടുക്കുന്നത് പരിശോധിക്കുന്നു: വിദ്യാഭ്യാസമന്ത്രി

287

തിരുവനന്തപുരം∙ മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. കൂടുതല്‍ സ്കൂളുകള്‍ പൂട്ടാതിരിക്കാൻ നിയമ ഭേദഗതിക്ക് ശ്രമിക്കും. കൂട്ടായ തീരുമാനത്തിലൂടെയാകും നടപടികള്‍ എടുക്കുകയെന്നും മന്ത്രി പറഞ്ഞു. മലാപ്പറമ്പ് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് വിദ്യാർഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി പൂട്ടാന്‍ ഉത്തരവിട്ട മലാപ്പറമ്പ് സ്കൂളില്‍ പ്രതിഷേധം തുടരുകയാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യസ വകുപ്പ് അധികൃതര്‍ ഇന്നുതന്നെ നടപടികള്‍ തുടങ്ങിയേക്കും. ഔദ്യോഗിക രേഖകള്‍ ഏറ്റെടുക്കാന്‍ രാവിലെ പതിനൊന്ന് മണിക്ക് എത്തുമെന്ന് അറിയിച്ച എഇഒ ഇതുവരെ എത്തിയിട്ടില്ല.

അതിനിടെ, പൊലീസ് സേനയെ സ്കൂളില്‍ നിന്ന് ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. ജൂണ്‍ എട്ടിനകം സ്കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അതിനാല്‍ സ്കൂള്‍ പൂട്ടാനുള്ള നടപടികള്‍ ഉടൻതന്നെ ഉണ്ടായേക്കും. അതേസമയം എഇഒ സ്കൂളില്‍ പ്രവേശിക്കുന്നത് എന്തുവിലകൊടുത്തും തടയുമെന്നാണ് സമരസമിതിയുടെ നിലപാട്.

NO COMMENTS

LEAVE A REPLY