ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്കെതിരെ കെ എം ഷാജി സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും. ഷാജിയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ സമര്‍പ്പിച്ച തടസ ഹരജിയും ഇതോടൊപ്പം കോടതി പരിഗണനക്കെടുക്കും. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍, എംആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.