തിരുവനന്തപുരം : ജനതാദള്‍- എസ് നേതാവും ചിറ്റൂര്‍ എംഎല്‍എയുമായ കെ കൃഷ്ണന് കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.