മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്ന് മുഖ്യമന്ത്രി

207

തിരുവനന്തപുരം : മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി ഒന്നിന് നവോത്ഥാന സംഘടനകള്‍ ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ച വനിതാ മതില്‍ പൊളിക്കുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. പദവിക്ക് യോജിച്ച രീതിയിലല്ല അദ്ദേഹത്തിന്റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനും വ്യക്തതയില്ലാതെ എന്തൊക്കയോ അദ്ദേഹം പറയുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭ തടസപ്പെടുത്തുന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണ്. സ്പീക്കര്‍ പദവിയെ പോലും അവഹേളിക്കുന്ന രീതിയിലാണ് പ്രതിപക്ഷത്തിന്‍റെ പെരുമാറ്റം. ശബരിമല വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നിലപാടാണെന്നും ഇതിന്‍റെ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS