പിണറായി വിജയനുമായി വേദി പങ്കിടാന്‍ വെള്ളാപ്പള്ളി നടേശന്‍റെ നീക്കം

202

പുനലൂര്‍: മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാനുള്ള വെള്ളാപ്പള്ളി നടേശന്‍റെ നീക്കം വിവാദമാകുന്നു. പുനലൂർ എസ്എൻ കോളേജിന്റെ അന്പതാം വാർഷികാഘോഷവേദിയിലാണ് മുഖ്യമന്ത്രിയും എസ്എന്‍ഡിപി യൂണിയൻ ജനറൽസെക്രട്ടറിയും ഒന്നിച്ച് വേദി പങ്കിടുന്നത്. പ്രതിഷേധവുമായി സിപിഐഎം പാർട്ടി പ്രവർത്തകരും.
ഈ മാസം ഇരുപതിനാരംഭിക്കുന്ന പുനലൂർ എസ്എൻ കോളേജിന്‍റെ കനകജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടകനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നത്. ചടങ്ങിന്‍റെ അധ്യക്ഷൻ എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തുടർന്ന് മൈക്രോഫിനാൻസ് തട്ടിപ്പ് വിവാദത്തിലും നേർക്കുന്നേർ നിന്ന് പോരടിച്ചതിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ വേദിയാണിത്. മൈക്രോഫിനാൻസ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വെള്ളാപ്പള്ളിയുമൊന്നിച്ച് മുഖ്യമന്ത്രി വേദി പങ്കിടുന്നുവെന്നാണ് പ്രധാന വിമർശനം.
പ്രാദേശിക സിപിഎം നേതാക്കൾക്കും മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ച് വേദി പങ്കിടുന്നതിൽ എതിർപ്പുണ്ട്. എന്നാൽ ആരും തന്നെ പരസ്യമായി പ്രതികരിക്കാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഒന്നിച്ചെതിർത്ത രാഷ്ട്രീയ കക്ഷിയുടെ നേതാവുമായി വേദി പങ്കിടുന്നതിലാണ് പ്രധാന എതർപ്പ്.

NO COMMENTS

LEAVE A REPLY