ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മാതാവ് സോണിയ ഗാന്ധിയുടെയും നികുതി റിട്ടേണുകള്‍ ആദായ നികുതി വകുപ്പിന് പരിശോധിക്കാമെന്ന് സുപ്രീം കോടതി. എന്നാല്‍ കേസിന്റെ വിചാരണ നടന്നുവരുന്നതിനാല്‍ നടപടി പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എം കെ സിക്രി അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്. കേസിലെ തുടര്‍വാദം ജനുവരി എട്ടിലേക്കു മാറ്റി.