എറണാകുളത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

229

കൊച്ചി : എറണാകുളത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ഇതുവരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ ഇന്ന് എറണാകുളത്തെ വിവിധ സ്ഥലങ്ങളിൽ പണിമുടക്ക് നടത്തുന്നു. കിഴക്കമ്പലം, കരിമുകള്‍, പള്ളിക്കര മേഖലകളിളാണ് ബസുകൾ സർവീസ് മരവിപ്പിച്ചത്. എറണാകുളം-മൂവാറ്റുപുഴ റൂട്ടിലോടുന്ന മരിയ ബസ് ജീവനക്കാരനെ കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടി കൈക്കൊണ്ടില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സംഘടന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

NO COMMENTS