കൊച്ചി : ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. തന്നെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്.