കൊണ്ടോട്ടി∙ കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു കോടി രൂപ വില കണക്കാക്കുന്ന 6.4 കിലോ സ്വർണം ഡിആർഐ സംഘം പിടികൂടി. ബഹ്റൈനിൽനിന്നു കോഴിക്കോട് എത്തിയ കോഴിക്കോട് നടുവണ്ണൂർ സ്വദേശി തസ്ലീം എന്ന യാത്രക്കാരൻ കൊണ്ടുവന്ന കംപ്യൂട്ടർ യുപിഎസിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘം വിമാനത്താവളത്തിൽ എത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇയാളെ ചോദ്യം ചെയ്തു വരുന്നു.