തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയിൽ ഉണ്ടായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി. എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സത്യാഗ്രഹം സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കറുടെ ചേംബറില്‍ ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷം പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പ്രതിപക്ഷം സ്പീക്കറുടെ ചേമ്പറിന് മുമ്പിൽ പ്രതിഷേധിക്കാൻ തുടങ്ങിയതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ പിരിയുകയായിരുന്നു.