തിരുവനന്തപുരം : ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യമുന്നയിച്ച് യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കുന്നതിന് സര്‍ക്കാരും സ്പീക്കറും മുന്‍കൈയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.