ന്യൂഡല്‍ഹി: ശബരിമലയില്‍ ഉന്നതാധികാര സമതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി വേഗത്തില്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി. ഹൈക്കോടതി ശബരിമലയില്‍ അമിതമായ ഇടപെടല്‍ നടത്തുന്നുവെന്നു കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹർജി സാധാരണ ക്രമത്തില്‍ മാത്രമെ പരിഗണിക്കാനാകുവെന്ന് കോടതി വ്യക്തമാക്കി.