തിരുവനന്തപുരം : ശബരിമല വിഷയത്തിൽ സർക്കാർ ചോദിച്ചു വാങ്ങിയ വിധിയിലൂടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർത്തുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. കോൺഗ്രസ് മണ്ഡല പ്രസിഡന്റുമാരുടെ ദക്ഷിണ മേഖലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരാനുഷ്ഠാനങ്ങൾ നിർകർഷിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 25,26 അനുസരിച്ചാണ് യുഡിഎഫ് സർക്കാർ കോടതിയിൽ സത്യവാങ്‌മൂലം നൽകിയത്. എന്നാൽ എൽഡിഎഫ് സർക്കാർ അത് പിൻവലിച്ചു. മറിച്ചായിരുന്നുവെങ്കിൽ ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ വിയോജിപ്പ് സുപ്രീം കോടതിയുടെ പൊതുനിലപാടായി മാറുമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.