തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ക്ലിഫ് ഹൗസിനു മുന്നില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതാണ് സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.