കൊച്ചി : വനിതാ മതിലില്‍ പങ്കെടുക്കുന്നതിനായി ആരെയും നിര്‍ബന്ധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വനിത മതിലില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സമില്ല. പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ ഉള്‍പ്പെടെ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വാശിയോ നിര്‍ബന്ധമോയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ അക്രമികള്‍ തമ്പടിച്ചിട്ടുള്ളതിനാലാണ് നിരോധനാജ്ഞ പിന്‍വലിക്കാത്തത്. അവര്‍ അവസരം നോക്കിയിരിക്കുകയാണ്. പൊലീസ് പരിശോധിച്ച ശേഷം നിരോധനാജ്ഞ പിന്‍വലിക്കേണ്ടതാണെങ്കില്‍ അപ്പോള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.