തിരുവനന്തപുരം : സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരപന്തലിന് സമീപത്താണ് പ്രതിഷേധം നടന്നത്. സര്‍ക്കാര്‍ സമരം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നില്ല എന്നാരോപിച്ചായിരുന്നു മാര്‍ച്ച്. സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു.