തിരുവനന്തപുരം : സിഐടിയു പ്രവര്‍ത്തകന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. സിപിഎം പ്രാവച്ചമ്പലം ബ്രാഞ്ചംഗവും ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു) നേമം ഏരിയാ കമ്മിറ്റി അംഗവുമായ പ്രശാന്തിന് നേരെയാണ് കഞ്ചാവ് മാഫിയയുടെ ആക്രമണം അരങ്ങേറിയത്.പരിക്കേറ്റ പ്രശാന്തിനെ ശാന്തിവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് പുറകില്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ചെന്നു നോക്കിയപ്പോഴാണ് അഞ്ചംഗം സംഘം പ്രശാന്തിനെ കൈയ്യിലുണ്ടായിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.