തെലങ്കാനയില്‍ ചന്ദ്രശേഖര റാവു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

159

ഹൈദരാബാദ് : തെലങ്കാനയില്‍ ടി ആര്‍ എസ് നേതാവ് കെ ചന്ദ്രശേഖര റാവു ഇന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. രാജ്ഭവനില്‍ ഇന്ന് ഉച്ചക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു തെലങ്കാന മുഖ്യമന്ത്രിയാകുന്നത്. റാവുവിനൊപ്പം ടി ആര്‍ എസിലെ ചില അംഗങ്ങളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് റാവുവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. 119 അംഗ നിയമസഭയില്‍ 88 സീറ്റ് നേടിയാണ് റാവു ഇത്തവണ അധികാരത്തിലെത്തിയത്.

NO COMMENTS