പാചകത്തിന് ഏത് എണ്ണ?

310

പാചകം ചെയ്യാൻ ഏത് എണ്ണ ഉപയോഗിക്കണമെന്ന സംശയവുമായാണ് പല വീട്ടമ്മമാരും ഇന്നു ഡോക്ടർമാരെ കാണുന്നത്. ഓരോ പുതിയ അവകാശവാദങ്ങളുമായി പലതരം പാചക എണ്ണകൾ വിപണിയിൽ ഇന്നു സുലഭം. എന്നാൽ ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത് പാചകത്തിനു പരമ്പരാഗത എണ്ണകൾ തന്നെ ഉപയോഗിക്കുന്നതാണു നല്ലതെന്നാണ്.

വെളിച്ചെണ്ണ, എള്ളെണ്ണ, കടുകെണ്ണ, പശുവിൻ നെയ്യ് എന്നിവയിൽ പാകം ചെയ്യുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്. ഒലീവ് ഓയിൽ പോലുള്ള പരിഷ്കാരി എണ്ണകളെ അടുക്കളയിൽ നിന്നു മാറ്റിവയ്ക്കാമെന്നു ചുരുക്കം. ഇന്ത്യയിലെ പരമ്പരാഗത ഭക്ഷണക്രമത്തിൽ അധികവും വറുത്തതും പൊരിച്ചതും പൊള്ളിച്ചതും ഉലർത്തിയതുമായ വിഭവങ്ങളാണ്. പച്ചക്കറികളാണെങ്കിലും മൽസ്യമാംസാദികളാണെങ്കിലും പരമ്പരാഗത പാചക എണ്ണയിൽ കറിവച്ചെടുക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിനു നല്ലത്.

റിഫൈൻഡ് ഓയിലുകൾ വളരെ ഉയർന്ന താപനിലയിൽ ചൂടാക്കി തയാറാക്കുന്നതുകൊണ്ട് അവയുടെ സ്വാഭാവികത നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം എണ്ണകൾ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ആഹാരത്തിൽ ഹാനികരമായ മാറ്റങ്ങൾ സംഭവിക്കാനിടയാകുന്നു. നമ്മുടെ നാവിനും ഏറെ പ്രിയം നാടൻ വെളിച്ചെണ്ണയിൽ പാചകം ചെയ്തെടുക്കുന്ന വിഭവങ്ങളാണല്ലോ. ഉപയോഗം അമിതമാകരുതെന്നു മാത്രം.

NO COMMENTS

LEAVE A REPLY