ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവും പ്രദേശ് കോണ്‍. കമ്മിറ്റി പ്രസിഡന്റുമായ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. കമല്‍നാഥിന്റെ സത്യപ്രതിജ്ഞ നാളെ നടന്നേക്കും.