കോഴിക്കോട് : സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കത്തി വയ്ക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചെന്ന് കരുതുന്നില്ലെന്നും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
മതവിശ്വാസങ്ങള്‍ അതേ പടി നിലനില്‍ക്കേണ്ടതുണ്ടെന്നും വിശ്വാസികളെ സംബന്ധിച്ച് ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനുള്ള ബാധ്യത ഓരോ വിശ്വാസിക്കുമുണ്ടെന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.