പത്തനംതിട്ട : ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റദ്ദാക്കി. രാഹുല്‍ ഈശ്വറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് കാണിച്ച് പോലീസ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി.
രണ്ടാഴ്ച കൂടുമ്പോള്‍ പമ്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാലാണ് നടപടി.അതേസമയം ഡല്‍ഹി യാത്രക്ക് ശേഷം വിമാനം വൈകിയതിനാലാണ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ വൈകിയതെന്നും പോലീസ് തന്നെ മനപ്പൂര്‍വം കുടുക്കുകയായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഇതിനോട് പ്രതികരിച്ചു