ഫെതായ് ചുഴലിക്കാറ്റ് ഒഡീഷയിലേക്ക്

184

ഒഡീഷ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫെതായ് ചുഴലിക്കാറ്റ് ആന്ധ്ര തീരം പിന്നിട്ട് ദുർബലമായിട്ടാണ് ഒഡിഷ തീരത്തേക്കു കടന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ആന്ധ്രതീരത്തെ കിഴക്കൻ ഗോദാവരി, പടിഞ്ഞാറൻ ഗോദാവരി, വിശാഖപട്ടണം, ശ്രീകാകുളം, കൃഷ്ണ, ഗുണ്ടൂർ ജില്ലകളിൽ കനത്തമഴയും ശക്തമായ കാറ്റുമുണ്ടായി. 60,000 ഏക്കർ കൃഷി നശിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് മിക്കയിടത്തും വൈദ്യുതിവിതരണം തകരാറിലായി. പല റോഡുകളിലും മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടു. തീരദേശത്തുള്ള ഒട്ടേറെ വീടുകളും തകർന്നു. മുന്നറിയിപ്പ് കണക്കിലെടുക്കാതെ കടലിൽ പോയ ചില ബോട്ടുകൾ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. മുൻകരുതലായി ആറായിരത്തിലേറെപ്പേരെ തീരപ്രദേശത്തു നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

NO COMMENTS