ശബരിമല സന്നിധാനത്തേക്ക് 26-ന് ഉച്ചയ്ക്ക് ശേഷം മല കയറുന്നതിനു നിയന്ത്രണം

153

സന്നിധാനം : തങ്ക ആങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന 26ന് ഉച്ചയ്ക്ക് ശേഷം പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനു നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടുമുതല്‍ തങ്ക അങ്കി ഘോഷയാത്ര കടന്നുപോകുന്നതുവരെയാകും നിയന്ത്രണം ഉണ്ടാവുക. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തിവഴിയാണ് തങ്കഅങ്കി ഘോഷയാത്ര കടന്നുപോകുന്നത്. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ പിന്നെ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന കഴിയുംവരെ തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കില്ല. എന്നാല്‍ തിരക്ക് ഉണ്ടായാല്‍ ഇത് പുനപരിശോധിക്കും.

NO COMMENTS