വാഷിങ്ടണ്‍ : യൂറോപ്യന്‍ യൂണിയന്റെ നയതന്ത്രശൃംഖലയിലെ വിവരങ്ങള്‍ ചോര്‍ന്നു.
യൂറോപ്യന്‍ യൂണിയന്റെ ശൃംഖലയില്‍ നിന്ന് ഹാക്കര്‍മാര്‍ നയതന്ത്ര വിഷയവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സന്ദേശങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചൈനയുമായി ബന്ധമുള്ള ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോ പണം . യു.എസ്, സൈബര്‍ സുരക്ഷാസ്ഥാപനമായ ഏരിയാ-1 ആണ് ഹാക്കിങ് കണ്ടെത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ അപ്രതീക്ഷിത നിലപാടുകളെയും റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും ഇറാന്‍ ആണവപദ്ധതിയെക്കുറിച്ചുമുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള യൂണിയന്‍ അംഗരാജ്യങ്ങളുടെ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.