ഐ​ഐ​ടി​യി​ല്‍ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി​യെ പീഡിപ്പിച്ചു പ്രൊ​ഫ​സ​ര്‍​മാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

153

ഹ​രി​ദ്വാ​ര്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റൂ​ര്‍​ക്കി ഐ​ഐ​ടി​യി​ല്‍ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ട് പ്രൊ​ഫ​സ​ര്‍​മാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. റൂ​ര്‍​ക്കി സി​വി​ല്‍ ലൈ​ന്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് വി​ദ്യാ​ര്‍​ഥി​നി പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി​യി​ല്‍ പോ​ലീ​സ് മൂ​ന്നം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

2015 മു​ത​ലാ​ണ് താ​ന്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ​തെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. ര​ണ്ടു വ​ര്‍​ഷ​മാ​യി ത​ന്‍റെ ഗൈ​യ്ഡ് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ന്നെ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച്‌ ഡ​യ​റ​ക്ട​ര്‍​ക്കും ഡീ​നി​നും പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു.

NO COMMENTS