സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല

134

തിരുവനന്തപുരം : സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കാനായി കുടുംബശ്രീ, തൊഴിലുറപ്പു തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍ അടക്കമുള്ളവരെ നിര്‍ബന്ധിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്ന് പറഞ്ഞ് ആദ്യം മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വനിതാമതിലിനായി ചിലവഴിക്കുന്ന 50 കോടി പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS