ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുന്ദാ സ്ട്രെയിറ്റ് പ്രവിശ്യയില്‍ ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30 ഓടെ സുനാമിത്തിരകള്‍ നാശം വിതച്ചതിൽ 43 പേര് മരിച്ചതായി റിപ്പോര്‍ട്ട്. അറുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. നൂറു കണക്കിന് കെട്ടിടങ്ങള്‍ നശിച്ചതുള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്തോനേഷ്യയിലെ സുലേവാസി ദ്വീപിലുണ്ടായ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഭൂചലനവും സുനാമിയും നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ
കടലിനടിയില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചത്. ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.