ഇത് പ്രത്യാശയുടെ ക്രിസ്മസെന്ന് ഫാദർ ക്ലിമ്മിസ് കാതോലിക്കാ ബാവ. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടരുന്നു.

181

തിരുവനന്തപുരം: കേരളത്തില്‍ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടരുന്നു. തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ , കര്‍ദിനാള്‍ മാര്‍ ബസേലിയോസ്
ക്ലീമിസ് കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഓഖിയും പ്രളയവുമടക്കം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വലിയ ദുരന്തങ്ങളാണ് കടന്നു പോയതെന്ന്കര്‍ദിനാള്‍ ക്ലിമ്മിസ് പറഞ്ഞു. പ്രത്യാശയുടെ ക്രിസ്മസാണ് കടന്നുവരുന്നത് എന്നും ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു.

ക്രിസ്മസിനെ വരവേറ്റ് നാടും നഗരവും. പുല്‍ക്കൂടൊരുക്കിയും അലങ്കാര വിളക്കുകള്‍ തൂക്കിയും വീടുകള്‍ പ്രതീക്ഷയുടെ പൊന്‍ പ്രഭയിലാണ്. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റയും സന്ദേശവുമായി മറ്റൊരു ക്രിസ്തുമസ് കൂടി. വീടുകളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവിധ പള്ളികളിലായി നടന്ന പാതിരാ കുര്‍ബാനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൊച്ചി സെന്‍റ് മേരീസ് ബസിലിക്കയില്‍ പാതിരാ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. ലത്തീന്‍ കത്തോലിക്കാ സഭാ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപറന്പില്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് ലത്തീന്‍ സഭയുടെ പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച്‌ ബിഷപ്പ് എം സൂസപാക്യം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.സിറോ മലങ്കരാ സഭയുടെ കത്തീഡ്രല്‍ പള്ളിയായ പട്ടം സെന്റ് മേരീസ് ദേവാലയത്തില്‍ പാതിരാ കുര്‍ബാനയക്ക് ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.

NO COMMENTS