തിരുവനന്തപുരം :കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ശീര്‍ഷക ഗാനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി ഒരുക്കിയ ശീര്‍ഷകഗാനമാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചത്.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ അഡ്വ: പി.സതീദേവി, സൂസന്‍ കോടി, ടി.ഗീനാകുമാരി, മഹിളാസംഘം പ്രസിഡന്റ് വിജയം, ഗാനരചയിതാവ് കരിവെള്ളൂര്‍ മുരളി, സംഗീത സംവിധായകന്‍ രാഹുല്‍ ബി അശോക് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ മതില്‍ കടന്നു ദേശീയപാതാ മേഖലകളില്‍ ഓരോ പ്രദേശത്തും അണി ചേരേണ്ട വനിതകളുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കോര്‍പറേഷന്‍, നാല് നഗരസഭകള്‍, 12 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലൂടെയാണ് ജില്ലയില്‍ മതില്‍ കടന്നു പോകുന്നത്.
സ്ത്രീകളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവ മുന്‍കയ്യെടുക്കും.