റെയിൽവേ ജീവനക്കാരെ കബളിപ്പിച്ച് മുൻ ജീവനക്കാരൻ കോടികൾ തട്ടി

201

പാലക്കാട്: റെയിൽവേ ജീവനക്കാരെ കബളിപ്പിച്ച് മുൻ ജീവനക്കാരൻ കോടികൾ തട്ടിയതായി പരാതി. പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും പണം നഷ്ടമായവർ പറയുന്നു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജറുടെ ഓഫീസിലെ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരായിരുന്ന രാമൻ, ദേവാജൻ എന്നിവരെ വിശ്വസിച്ച് ചിട്ടിയിൽ ചേർന്ന 200ലേറെ ലേറെ സഹപ്രവർത്തകർക്കാണ് പണം നഷ്ടമായത്. 42 ലക്ഷം വരെ നഷ്ടമായവർ ഇക്കൂട്ടത്തിലുണ്ട്.
8 കോടിയോളം രൂപ ഇത്തരത്തിൽ പലരിൽ നിന്നുമായി സംഘം തട്ടിയെടുത്തിട്ടുണ്ട്. ഓഫീസിൽ നിന്ന് തന്നെയായിരുന്നു സംഘം പണപ്പിരിവ് നടത്തിയിരുന്നത്.രാമൻ റെയിൽവേയിൽ നിന്ന് വിരമിച്ച ശേഷമാണ് തങ്ങളെ വഞ്ചിക്കുകയായരുന്നെന്ന് സഹപ്രവർത്തകർക്ക് ബോധ്യപ്പെട്ടത്. ഹേമാംബിക നഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിപ്പോൾ ക്രൈംബ്രാഞ്ചിന്‍റെ പരിഗണനയിലാണ്

NO COMMENTS

LEAVE A REPLY