കണ്ണൂര്‍: പാനൂരിൽ സ്വകാര്യവ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പിൽ നിന്നാണ് ചൊക്ലി പോലീസ് നടത്തിയ റെയ്ഡില്‍ ഏഴ് വടിവാളുകളും ഒരു ഇരുമ്ബ് പൈപ്പും പിടികൂടിയത്.കാവിമുണ്ടില്‍ പൊതിഞ്ഞ നിലയിലായിരുന്നു വാളുകളും പൈപ്പും ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ 7.30 ഓടെയായിരുന്നു റെയ്ഡ്. എസ്എച്ച്ഒ സജ്ഞയ് കുമാര്‍, എസ്ഐ ജയചന്ദ്രന്, എഎസ്ഐ അനില്‍കുമാര്‍, സിപിഒ സി. പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Home NEWS NRI - PRAVASI പാനൂരിൽ ചൊക്ലി പോലീസ് നടത്തിയ റെയ്ഡില്‍ ഏഴ് വടിവാളുകളും ഒരു ഇരുമ്പ് പൈപ്പും പിടികൂടി.