തിരുവനന്തപുരം : വനിതാ മതിലില്‍ പങ്കെടുക്കാനുള്ള ബിഡിജെഎസ് നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് വനിതാമതിലില്‍ നിന്നും മാറി നില്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.