ദുബായ് : മലയാളി യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ മരിച്ചു. ചെങ്ങന്നൂര്‍ പേരിശേരി വൃന്ദാവനത്തില്‍ മിന്റി വാസുദേവന്റെ ഭാര്യ നവ്യ പുരുഷന്‍ (29 ) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍ മരിച്ചത്. ദുബായ് സിലിക്കണ്‍ ഒയാസിസ് ആര്‍.എ.കെ ബാങ്ക് ജീവനക്കാരിയായ നവ്യയെ ഡിസംബര്‍ 20-ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .