ലക്നൗ : ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം പോലീസുകാരനെ കല്ലെറിഞ്ഞ് കൊന്നു. ഗാസിയാപൂരിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സുരേഷ് വട്സ് എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രിയുടെ റാലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സംവരണം ആവശ്യപ്പെട്ട് ദേശീയപാതയില്‍ സമരം നടത്തുകയായിരുന്ന നിഷാദ് സമുദായക്കാരാണ് പോലീസുകാരനെ കല്ലെറിഞ്ഞത്. സുരേഷും മറ്റു പോലീസുകാരും ചേര്‍ന്ന് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ഉത്തരാവദികളായവര്ക്ക് എതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ ജില്ലാ മജിസ്ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും നിര്‍ദേശം നല്കി. മരിച്ച പോലീസുകാരന്റെ ഭാര്യക്ക് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് പത്ത് ലക്ഷം രൂപയും നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.